കേരളം
ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമലനട നവംബര്‍ 2 ന് തുറക്കും
ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമലക്ഷേത്രനട നവംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചുമണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. നവംബര്‍ മൂന്നിന് രാവിലെ മുതല്‍ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. രാത്രി ഒൻപത് മണിക്ക് ഹരിവരാസനംപാടി ക്ഷേത്ര നട അടയ്ക്കും.
ഒരു ദിവസത്തേക്കായുള്ള ദര്‍ശനത്തിന് ഭക്തര്‍ വെര്‍ച്വല്‍ ക്യൂവഴി ബുക് ചെയ്യണം. ഓണ്‍ലൈന്‍ വഴി ബുക് ചെയ്ത് ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ പാസ് ലഭിച്ചവര്‍ കോവിഡിന്റെ രണ്ട് പ്രതിരോധ വാക്സിന് സെര്‍ടിഫികെറ്റോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റോ ദര്‍ശനത്തിനായി എത്തുമ്ബോള്‍ കൈയ്യില്‍ കരുതേണ്ടതാണ്.
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന സമയത്ത് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക് ചെയ്തിട്ട് അതിന് അവസരം കിട്ടാത്ത ഭക്തര്‍ക്കും ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുന്ന നവംബര്‍ മൂന്നിന് ദര്‍ശനത്തിനായി അവസരം ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍ വാസു അറിയിച്ചു.
തുലാമാസ പൂജകളുടെ ഭാഗമായി അയ്യപ്പ ദര്‍ശനത്തിന് ബുക് ചെയ്തവരും കോവിഡ് -19 ന്റെ രണ്ട് പ്രതിരോധ വാക്സിന് സെര്‍ടിഫികെറ്റോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റോ ദര്‍ശനത്തിനായി എത്തുമ്ബോള്‍ കൈയ്യില്‍ കരുതണം. 2021–2022 മണ്ഡലം -മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രതിരുനട നവംബര്‍ 15 ന് വൈകുന്നേരം തുറക്കും. വെര്‍ച്വല്‍ ക്യൂ ബുകിംഗിലൂടെ പാസ് നേടിയവര്‍ക്ക് വൃശ്ചികം ഒന്നായ നവംബര്‍ 16 മുതല്‍ ശബരീശ ദര്‍ശനത്തിനായി എത്തി തുടങ്ങാവുന്നതാണ്.