കേരളം
എസ്.എസ്.എല്‍.സി പരീക്ഷ: വിദ്യാർത്ഥികൾക്ക് അറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രമാറ്റത്തിനായി ഇന്ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍, പ്രീ മെട്രിക് പോസ്റ്റ് മെട്രിക്, സ്‌പോര്‍ട്സ് ഹോസ്റ്റലുകള്‍, സാമൂഹ്യക്ഷേമ വകുപ്പിന്റെ ഷെല്‍ട്ടര്‍ സംവിധാനങ്ങള്‍ തുടങ്ങിയവ ലഭ്യമാകാത്തവര്‍ക്കും ഗള്‍ഫ്, ലക്ഷദ്വീപ്, മറ്റ് ജില്ലകള്‍ എന്നിവിടങ്ങളില്‍ പെട്ടുപോയവര്‍ക്കുമായാണ് തീയതി നീട്ടിയത്. https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
നേരത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു . പുതുക്കിയ ക്രമം അനുസരിച്ച് പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ 8,9,12,15,19,21,27,28,29 തീയതികളിലാവും നടക്കുക. ഏപ്രില്‍ 15 മുതലുള്ള ദിവസങ്ങളില്‍ നേരത്തെ നിശ്ചയിച്ചിരുന്ന വിഷയങ്ങളിലും മാറ്റം വരുത്തിയിട്ടണ്ട്.
വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് പരീക്ഷ പുനഃക്രമീകരിച്ചത്. ജെഇഇ പരീക്ഷകള്‍ നടക്കുന്നതിനാല്‍ പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ 26ന് അവസാനിപ്പിക്കും. 10-ാം ക്ലാസിലെ ചില വിഷയങ്ങള്‍ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്.