കേരളം
റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി
മാധ്യമ പ്രവർത്തകൻ റൂബിൻ ലാലിനെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചു പ്രസ് ഫോറവും വിവിധ സംഘടനകളും ഡിഎഫ്ഒ ഓഫിസിലേയ്ക്കു നടത്തിയ മാർച്ചും ധർണയും സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു.
മാധ്യമ പ്രവർത്തകരെ വേട്ടയാടുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്നും മാധ്യമ പ്രവർത്തകർക്ക് സ്വതന്ത്രമായ മാധ്യമ പ്രവർത്തനം നടത്താൻ സാഹചര്യം ഒരുക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിത്സൻ മേച്ചേരി അധ്യക്ഷത വഹിച്ചു.കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടി മനോജ് കടമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി.
പരിസ്‌ഥിതി പ്രവർത്തകരായ പ്രഫ. കുസുമം ജോസഫ്, പി.കെ.കിട്ടൻ, സുരേഷ് മുട്ടത്തി, കൊടകര പ്രസ് ക്ലബ് പ്രസിഡൻ്റ് ടി.ജി.അജോ കൊടകര, ബിജെപി സംസ്‌ഥാന സമിതി അംഗം കെ.എ.സുരേഷ്, സജീവ് പള്ളത്ത്, മുകേഷ് തളിയത്ത്, അനിൽ കദളിക്കാടൻ, വി.എം.ടെൻസൻ, നഗരസഭ കൗൺസിലർമാരായ വി.ജെ. ജോജി, വത്സൻ ചമ്പക്കര, പ്രസ് ഫോറം രക്ഷാധികാരി ഷാലി മുരിങ്ങൂർ, സെക്രട്ടറി റോസ്സ്മോൾ ഡോണി, മധു ചിറയ്ക്കൽ, ശ്രീദേവി കയമ്പത്ത്, എൻ.ആർ.സരിത, ആഷിൻ പോൾ, അനൂപ് പള്ളത്തേരി അക്ഷര ഉണ്ണിക്കൃഷ്‌ണൻ, കെ.ബി.ബിനേഷ്, സഞ്ജയൻ പറമ്പിക്കാട്ടിൽ, രമേഷ്‌കുമാർ കുഴിക്കാട്ടിൽ, ഡിനോ കൈനാടത്ത്. ജിനു മേച്ചേരി, വിപിൻ സമ്പാളൂർ, കൃഷ്‌ണേന്ദു ശിവദാസ് എന്നിവർ പ്രസംഗിച്ചു.
ഡിഎഫ്‌ഒ ഓഫിസിനു മുൻപിൽ എസ്എച്ച്.ഒ എം.കെ.സജീവിൻ്റെ നേതൃത്വത്തിൽ പൊലീസ് മാർച്ച് തടഞ്ഞു.