കേരളം
രണ്ടും ഒരാൾ തന്നെ; മ്യൂസിയത്ത് ആക്രമണം നടത്തിയതും കുറവൻകോണത്തെ പ്രതിയും ഒരാൾ
തിരുവനന്തപുരം കുറവൻകോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസിലെ പ്രതി സന്തോഷ് തന്നെയാണ് യുവതിയെയും ആക്രമിച്ചത് എന്ന് കണ്ടെത്തി. യുവതിയെ പരാതിക്കാരി സ്ത്രീ തിരിച്ചറിഞ്ഞു. ഇന്ന് രാവിലെയാണ് പേരൂർക്കട സ്റ്റേഷനിൽ തിരിച്ചറിയൽ പരേഡിൽ പ്രതിയെ തിരിച്ചറിഞ്ഞത്.
സന്തോഷിനെ ജോലിയില്‍നിന്ന് പുറത്താക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ഇയാള്‍ സ്ഥിരം സ്റ്റാഫല്ലെന്നും കരാര്‍ അടിസ്ഥാനത്തിനുള്ള തൊഴിലാളി മാത്രമെന്നും മന്ത്രി പറഞ്ഞു. കുറവൻകോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറി പൂട്ടു തകര്‍ത്ത സംഭവത്തില്‍ ചൊവ്വാഴ്ചയാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. മലയന്‍കീഴ് സ്വദേശിയാണ് ഇയാള്‍.
സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധനയില്‍ കാറിനു മുന്നിലെ സര്‍ക്കാര്‍ ബോര്‍ഡും പതാകയുമാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.