കേരളം
സംസ്ഥാനത്ത് മില്ലുകാര്‍ക്ക് പഴയ രീതിയില്‍ തന്നെ നെല്ല് സംഭരിക്കാം: സര്‍ക്കാര്‍.
സംസ്ഥാനത്ത് മില്ലുകാര്‍ക്ക് പഴയ രീതിയില്‍ തന്നെ നെല്ല് സംഭരിക്കാമെന്ന് സര്‍ക്കാര്‍. സ്വകാര്യ മില്ലുടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കി.
സ്വകാര്യ മില്ലുടമകള്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്, കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
സപ്ലൈകോ മേല്‍നോട്ടത്തില്‍ സ്വകാര്യ മില്ലുകള്‍ നെല്ല് സംഭരിക്കുന്ന രീതി തുടരാനാണ് തീരുമാനം. പ്രളയ സമയത്തെ നഷ്ടം നികത്തുന്ന കാര്യത്തില്‍ ഒരു മാസത്തിനുള്ളില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കി.