കേരളം
അരിക്കൊമ്പന് അരിയും ശർക്കരയും പഴക്കുലയും; ഭക്ഷ്യവസ്തുക്കൾ കാട്ടിൽ എത്തിച്ച് തമിഴ്നാട്
അരിക്കൊമ്പൻ ഷൺമുഖ നദി ഡാമിനോടു ചേർന്നുള്ള റിസർവ് വനത്തിലാണ് ഇപ്പോഴുള്ളത്. ക്ഷീണിതനായതിനാൽ വിശന്നിരിക്കാതിരിക്കാൻ അരിക്കൊമ്പനുവേണ്ടി കാട്ടിൽ അരിയും ശർക്കരയും പഴക്കുലയുമൊക്കെ എത്തിച്ചു നൽകിയിരിക്കുകയാണ് തമിഴ്നാട്. വനത്തിൽ പലയിടത്തും ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകിയിട്ടുണ്ട്.
അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് കമ്പം എംഎൽഎ അറിയിച്ചു. ജനവാസ മേഖലയിലിറങ്ങി പ്രശ്‌നമുണ്ടാക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. രാത്രിയിൽ കൃഷിത്തോട്ടത്തിലെത്തി ഭക്ഷണം കണ്ടെത്തുന്നതാണ് അരിക്കൊമ്പന്റെ ഇപ്പോഴത്തെ രീതി. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മരത്തിലോ മുൾച്ചെടിയിലോ ഉരഞ്ഞ് ഉണ്ടായതാകാം എന്നാണ് കരുതുന്നത്.
സഞ്ചരിക്കുന്ന വഴി പരിചിതമല്ലാത്തതുകൊണ്ടാകാം അപകടമുണ്ടായതെന്നാണ് നിഗമനം. 300 പേരടങ്ങുന്ന സംഘം ആനയെ നിരീക്ഷിച്ചു വരികയാണ്. മലയോര പ്രദേശത്തുനിന്ന് ആനയെ സമതല പ്രദേശത്തേക്ക് എത്തിച്ചതിന് ശേഷം മാത്രമേ മയക്കുവെടി വെക്കൂ.