കേരളം
വിരമിച്ച ചീഫ് സെക്രട്ടറിക്ക് ശമ്പളത്തിനൊപ്പം പെന്‍ഷനും; അനുമതി ചട്ടലംഘിച്ച്
വിരമിച്ച ചീഫ് സെക്രട്ടറിക്ക് ശമ്പളത്തിനൊപ്പം പെൻഷനും വാങ്ങാൻ അനുമതി നൽകിയത് ചട്ടലംഘിച്ച്. ഓൾ ഇന്ത്യാ സർവീസ് ചട്ടം ലംഘിച്ചാണ് മുൻ ചീഫ് സെക്രട്ടറി വി പി ജോയിക്ക് ഇളവ് നൽകിയത്. ചട്ടത്തിലെ 4 (2) വകുപ്പ് പ്രകാരം വിരമിച്ച ഉദ്യോഗസ്ഥൻ പുനർനിയമനകാലത്ത് പെൻഷൻ വാങ്ങാൻ പാടില്ല. സൈനികർക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവുളളത്.
കെഎസ്ആറിൽ ഇളവ് നൽകിയാണ് ശമ്പളത്തിനൊപ്പം പെൻഷനും കൈപ്പറ്റാൻ മന്ത്രിസഭ അനുമതി നൽകിയത്. ഇതോടെ പബ്ലിക് എന്റർപ്രൈസസ് ബോർഡ് ചെയർമാനായ വി പി ജോയിക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപ ലഭിക്കും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമും ഇതേ ആനുകൂല്യം പറ്റുന്നുണ്ട്.