കേരളം
വെറുതേ പുറത്തിറങ്ങല്ലേ; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇന്നും തുടരും
കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഇന്നും തുടരും. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് പൊലീസിന്റെ വ്യാപക പരിശോധനയുണ്ടാകും. അവശ്യസര്‍വീസുകള്‍ തടയില്ല, അനാവശ്യ യാത്രകള്‍ തടയും.
പുറത്തിറങ്ങുന്നവര്‍ കാരണം ബോധ്യപ്പെടുത്തുന്ന രേഖയോ സ്വയം തയാറാക്കിയ സത്യപ്രസ്താവനയോ കൈയില്‍ കരുതണം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ അറുപത് ശതമാനം സര്‍വീസ് നടത്തും. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും ആരാധനയെന്ന് കെസിബിസിയും യാക്കോബായ സഭയും മാര്‍ത്തോമ സഭയും പ്രഖ്യാപിച്ചിട്ടുണ്ട്.
മുറികളില്‍ നടക്കുന്ന ചടങ്ങുകളില്‍ 75 പേര്‍ക്കും പുറത്തുള്ള ചടങ്ങുകളില്‍ 150 പേര്‍ക്കും പങ്കെടുക്കാനാണ് അനുമതിയുള്ളത്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ 5371ഉം മാസ്ക് ധരിക്കാത്തതിന് 22703ഉം കേസുകള്‍ എടുത്തിരുന്നു.