കേരളം
കോവിഡ് രൂക്ഷം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു
സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. വൈറസ് പകര്‍ച്ച നിയന്ത്രിക്കാന്‍ ബാക്ക് ടു ബേസിക്സ് ക്യാമ്ബയിന്‍ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിച്ചു. കൊറോണ മാനദണ്ഡങ്ങളെപ്പറ്റി പൊതുജനങ്ങളില്‍ അവബോധം സൃഷിടിക്കുകയാണ് ക്യാമ്ബെയ്നിന്റെ ലക്ഷ്യം.
സംസ്ഥാനത്ത് കൊറോണ കേസുകള്‍ കൂടിയത് മെയ് മാസത്തിന് ശേഷമാണ്. ഹോട്ട്സ്പോട്ടുകളില്‍ നിന്ന് ആളുകള്‍ മടങ്ങിയതോടെ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു. തെരഞ്ഞെടുപ്പ്, കൂട്ടായ്മകള്‍, ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം,സ്കൂളുകള്‍ തുറന്നത് ഇതെല്ലാം വ്യാപനത്തിന് വഴിവെച്ചു. തുടക്കത്തില്‍ പൊതുജനങ്ങള്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാട്ടുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
ആയതിനാല്‍ തുടക്കത്തില്‍ കാട്ടിയ ജാഗ്രതയിലേക്ക് മടങ്ങിപോവുക എന്ന ലക്ഷ്യത്തോടെ BACK TO BASICS ക്യാമ്ബെയ്ന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കുന്നതിനായുള്ള നടപടികള്‍ പോലീസും ആരംഭിച്ചുകഴിഞ്ഞു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗപ്പകര്‍ച്ച കുറയുമ്ബോഴാണ് കേരളത്തില്‍ സ്ഥിതി ഗുരുതരമാകുന്നത്.
എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിശോധനകളും കാര്യക്ഷമമാണെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശവാദം.