കേരളം
കോവിഡ് കാലത്ത് റെയില്‍വേയുടെ കരുതൽ; 64,000 കിടക്കകളുമായി 4000 കൊവിഡ് കെയര്‍ കോച്ചുകള്‍ റെഡി
കൊവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ കൈകോര്‍ത്ത് ഇന്ത്യന്‍ റെയില്‍വേ. കൊവിഡ് രോഗികളുടെ ചികിത്സ ലക്ഷ്യമിട്ട് 4000 കൊവിഡ് കെയര്‍ കോച്ചുകള്‍ നിര്‍മ്മിച്ചതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. 4000 കോച്ചുകളിലായി 64000 ബെഡുകളാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ് ചികിത്സയ്ക്കായി വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
നിലവില്‍ 169 കോച്ചുകള്‍ ഇതിനോടകം വിവിധ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതായും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന നാഗ്പൂര്‍, ഭോപ്പാല്‍, തുടങ്ങിയ പ്രദേശങ്ങള്‍ക്ക് നല്‍കേണ്ട കൊവിഡ് കെയര്‍ കോച്ചുകള്‍ റെയില്‍വേ സമാഹരിച്ചിട്ടുണ്ട്.
ഒന്നാം തരംഗം സമയത്തും റെയില്‍വേ കൊവിഡ് കെയര്‍ കോച്ചുകള്‍ സജ്ജീകരിച്ചിരുന്നു. രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായപ്പോള്‍ ആവശ്യമുള്ളിടത്ത് ഓക്സിജന്‍ എത്തിക്കുന്നതിലും റെയില്‍വേ പങ്ക് വഹിച്ചിട്ടുണ്ട്.