കേരളം
നവംബര്‍ ഒന്ന് മുതല്‍ 23 തീവണ്ടികളില്‍ സെക്കന്‍ഡ് ക്ലാസിന് റിസര്‍വേഷന്‍ ഒഴിവാക്കും
ദക്ഷിണ റെയില്‍വേയ്ക്കു കീഴിലുള്ള 23 സ്പെഷല്‍ ട്രെയിനുകളില്‍ നവംബര്‍ ഒന്നുമുതല്‍ സെക്കന്‍ഡ് ക്ലാസില്‍ റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സ്ഥിരം യാത്രികര്‍ക്കും മറ്റും ഏറെ ആശ്വസകരമായ തീരുമാനമാണിത്. നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനാണ് റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
ജനറല്‍ കോച്ചുകള്‍ അനുവദിച്ച ട്രെയിനുകളുടെ പേര് ഇങ്ങനെ (ബ്രാക്കറ്റില്‍ സീറ്റുകളുടെ എണ്ണം):
063266325 കോട്ടയം-നിലമ്ബൂര്‍-കോട്ടയം (അഞ്ച്), 063046303 തിരുവനന്തപുരം-എറണാകുളം- തിരുവനന്തപുരം (നാല്), 063026301 തിരുവനന്തപുരം-ഷൊര്‍ണൂര്‍-തിരുവനന്തപുരം (ആറ്), 06308637 കണ്ണൂര്‍-ആലപ്പുഴ- കണ്ണൂര്‍ (അഞ്ച്), 02627തിരുവനന്തപുരം-തിരുച്ചിറപ്പള്ളി-തിരുവനന്തപുരം (നാല്), 068506849 രാമേശ്വരം-തിരുച്ചിറപ്പള്ളി-രാമേശ്വരം (നാല്), 063056306 എറണാകുളം-കണ്ണൂര്‍- എറണാകുളം (ആറ്), 06308 6307 കണ്ണൂര്‍- ആലപ്പുഴ – കണ്ണൂര്‍ (ആറ്), 060896090
ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പേട്ട (ആറ്), 06844 06843 പാലക്കാട് ടൗണ്‍- തിരുച്ചിറപ്പള്ളി- പാലക്കാട് ടൗണ്‍ (ആറ്), 066076608 കണ്ണൂര്‍- കോയമ്ബത്തൂര്‍-കണ്ണൂര്‍ (നാല്), 063426341 തിരുവനന്തപുരം- ഗുരുവായൂര്‍- തിരുവനന്തപുരം (നാല്), 06366 നാഗര്‍കോവില്‍9 കോട്ടയം (അഞ്ച്) എന്നീ ട്രെയിനുകളിലാണ് ജനറല്‍ കോച്ചുകള്‍ അനുവദിച്ചത്.
ഇതുകൂടാതെ 06324 6323 മംഗളൂരു- കോയമ്ബത്തൂര്‍- മംഗളൂരു, 063216322 നാഗര്‍കോവില്‍- കോയമ്ബത്തൂര്‍- നാഗര്‍കോവില്‍ ട്രെയിനുകളില്‍ നവംബര്‍ 10 മുതല്‍ നാല് സെക്കന്‍ഡ് ക്ലാസ് കോച്ച് വീതം അനുവദിച്ചിട്ടുണ്ട്.