കേരളം
സംസ്ഥാനത്തെ നെൽകർഷകർക്ക് ആശ്വാസം; ഏപ്രിൽ മുതൽ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈക്കോ നൽകും
തിരുവനന്തപുരം : സംസ്ഥാനത്തെ നെൽകർഷകർക്ക് ആശ്വാസം. ഏപ്രിൽ മുതൽ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈക്കോ നൽകും. ബാങ്കുകളുടെ കൺസേർഷ്യവുമായി ഭക്ഷ്യമന്ത്രിയും സപ്ലൈക്കോ എംഡിയും നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നാല് ദിവസത്തിനകം പണം കർഷകരുടെ അക്കൗണ്ടിലെത്തുമെന്ന് മന്ത്രി ജി ആർ അനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
800 കോടി രൂപയാണ് നെൽ സംഭരിച്ച ഇനത്തിൽ കർഷകർക്ക് സർക്കാർ നൽകാനുള്ളത്. എസ് ബി ഐ, ഫെഡറൽ ബാങ്ക്, കാനറ ബാങ്ക് എന്നിവയുമായി സർക്കാർ ധാരണാപത്രം ഒപ്പുവയ്ക്കും. കർഷകർക്ക് നൽകുന്ന നെല്ല് സംഭരണ രസീതി ( പാഡി റസീപ്റ്റ് ഷീറ്റ് ) അടിസ്ഥാനത്തിൽ വായ്പയും അനുവദിക്കുമെന്നും മന്ത്രി വിശദീകരിച്ചു.