കേരളം
കൊവിഡ്; എല്ലാ സ്വകാര്യ ചടങ്ങുകൾക്കും രജിസ്ട്രേഷൻ നിർബന്ധം; സർക്കാർ ഉത്തരവ് പുറത്തിറങ്ങി
കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നടപടികളുമായി സംസ്ഥാന സർക്കാർ. വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കി. സ്വകാര്യ ചടങ്ങുകൾ കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കിയാണ് സർക്കാർ ഉത്തരവിറക്കിയത് .
ഔട്ട് ഡോർ പരിപാടികൾക്ക് പരമാവധി 150 പേർക്കും ഇൻഡോർ പരിപാടികൾക്ക് പരമാവധി 75 പേർക്കും പങ്കെടുക്കാം. ഇത് കർശനമായി നടപ്പാക്കാനും ചീഫ് സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്. വിവാഹം പാലുകാച്ചൽ ചടങ്ങുകൾ രജിസ്റ്റർ ചെയ്യണം.
കൊവിഡ് ജാഗ്രത പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടത്പ്രട്ടോകോൾ പാലിക്കുന്നുണ്ടെന്ന് കൊവിഡ് ഇൻസിഡൻ്റ് കമാൻഡർമാർ വിലയിരുത്തും.ഇത് സംബന്ധിച്ചാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് വീണ്ടും പതിനായിരം കടന്നത് വലിയ ആശങ്കകൾക്കാണ് വഴിവച്ചത്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് ജില്ലകളിലും പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നിരുന്നു. എറണാകുളം ജില്ലയിൽ 2187 ഉം കോഴിക്കോട് 1504 ഉം ആണ് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം.