കേരളം
നിയമന തട്ടിപ്പ്: ഗൂഢാലോചന വെളിപ്പെടുത്തണം, പിന്നിൽ മാധ്യമ പ്രവർത്തകരും ഉണ്ട്; വീണാ ജോർജ്
നിയമനത്തട്ടിപ്പ് വിവാദത്തിലെ ഗൂഢാലോചന വെളിപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണം ഉന്നയിച്ചവർ ഗൂഢാലോചന എന്തിനെന്ന് വെളിപ്പെടുത്തട്ടെ. ഗൂഢാലോചനയ്ക്ക് പിന്നിൽ മാധ്യമ പ്രവർത്തകരും ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി.വെളിപ്പെടുത്തിയില്ലെങ്കിൽ താൻ തന്നെ എല്ലാം തുറന്നുപറയുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം നിയമന തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ലെനിൻ രാജിന്‍റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി. തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. ഹരിദാസിന്‍റെ മരുമകൾ ഓഫീസർ തസ്തികയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി.
ഒന്നും രണ്ടും പ്രതികളുടെ ബാങ്ക് അക്കൗണ്ടിൽ പണം അയപ്പിച്ചു എന്നാണ് പ്രോസിക്യുഷൻ വാദം. കേസിലെ ഒന്നാം പ്രതി അഖിൽ സജീവ്, മൂന്നാം പ്രതി റെയ്സ്, നാലാം പ്രതി ബാസിത് എന്നിവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്. പ്രതികളിൽ അഖിൽ സജീവ് ഒഴികെയുള്ള മറ്റ് പ്രതികളുടെ ജാമ്യ അപേക്ഷ മജിസ്ട്രേറ്റ് കോതി നേരത്ത് തള്ളിയിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസിലെ നാലാം പ്രതി ബാസിതിന്‍റെ ജാമ്യ അപേക്ഷ കോടതി തള്ളിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിരസിച്ച് ഉത്തരവ് പുറത്തിറക്കിയത്.