Connect with us

ദേശീയം

എ.ടി.എം ഇടപാട് ചാർജ് വർധനക്ക് ബാങ്കുകൾക്ക് ആർ.ബി.ഐ അനുമതി

Published

on

rbi atm
പ്രതീകാത്മക ചിത്രം

എ.ടി.എം ഇടപാട്​ ചാർജ്​ വർധിപ്പിക്കാൻ ബാങ്കുകൾക്ക്​ അനുമതി നൽകി ആർ.ബി.ഐ. ഇൻറർചേഞ്ച്​ ചാർജും, ധനകാര്യേതര ഇടപാടുകളുടെ ചാർജുമാണ്​ വർധിപ്പിക്കാൻ അനുമതി നൽകിയത്​. ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ്​ നടപടി. 2014ലാണ്​ ഇതിന്​ മുമ്പ്​ ചാർജുകൾ വർധിപ്പിച്ചത്​. ചാർജുകളിൽ മാറ്റം വരുത്തിയിട്ട്​ വർഷങ്ങളായെന്ന വാദം ആർ.ബി.ഐ മുഖവിലക്കെടുക്കുകയായിരുന്നു.

ഇൻറർചേഞ്ച്​ ചാർജ്​ 15ൽ നിന്ന്​ 17 രൂപയാക്കി വർധിപ്പിക്കാനാണ്​ അനുമതി. എ.ടി.എം കാർഡ്​ നൽകുന്ന ബാങ്ക്​ എ.ടി.എം സർവീസ്​ പ്രൊവൈഡർക്ക്​ നൽകുന്ന ചാർജാണിത്​. ഉപയോക്​താക്കൾ ഇതരബാങ്കി​ന്റെ എ.ടി.എം ഉപയോഗിച്ച്​ പണം പിൻവലിക്കു​മ്പോഴാണ്​ ഈ ചാർജ്​ ബാങ്കുകൾ എ.ടി.എം പ്രൊവൈഡർമാർക്ക്​ നൽകുന്നത്​. ധനകാര്യേതര ഇടപാടുകളുടെ ചാർജ്​ അഞ്ച്​ രൂപയിൽ നിന്ന്​ ആറ്​ രൂപയായും വർധിപ്പിക്കും.

ഇതോടെ എ.ടി.എമ്മിൽ നിന്ന്​ കൂടുതൽ തവണ പണം പിൻവലിച്ചാൽ ഉപയോക്​താക്കൾക്ക്​ ചുമത്തുന്ന ചാർജും ബാങ്കുകൾ വർധിപ്പിക്കും. നിലവിൽ പ്രതിമാസം സ്വന്തം ബാങ്കി​ന്റെ എ.ടി.എമ്മിൽ നിന്ന്​ അഞ്ച്​ ഇടപാടുകളും മറ്റ്​ ബാങ്കുകളിൽ മൂന്ന്​ ഇടപാടുകളും നടത്താനാണ്​ അനുമതിയുള്ളത്​.

ഇതിന്​ ശേഷമുള്ള ഓരോ ഇടപാടിനും 20 രൂപ ചാർജായി നൽകണം. ഇത്​ 21 രൂപയായി ബാങ്കുകൾ വർധിപ്പിക്കും. 2022 ജനുവരി ഒന്ന്​ മുതൽ പുതിയ ചാർജ്​ നിലവിൽ വരും. ഇതിനൊപ്പം നികുതിയുമുണ്ടാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം20 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം21 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം23 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം23 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version