Connect with us

ദേശീയം

ഗുസ്തിയില്‍ രവികുമാറിന് വെള്ളി; ഇന്ത്യക്ക് അഞ്ചാം മെഡല്‍

Published

on

WhatsApp Image 2021 08 05 at 5.25.58 PM

പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സൗര്‍ ഉഗേവാണ് രവി കുമാറിനെ തോല്‍പ്പിച്ചത്. തുടക്കത്തില്‍ റഷ്യന്‍ കരുത്തിലെ വെല്ലുവിളിച്ച ഇന്ത്യന്‍ താരത്തിന് പിന്നീട് പിടിച്ചുനില്‍ക്കാനിയില്ല.

രണ്ട് തവണ ലോക ചാംപ്യനായിട്ടുള്ള ഉഗേവ് തുടക്കത്തില്‍ 2-0ത്തിന് ലീഡ് നേടി. എന്നാല്‍ തിരിച്ചടിച്ച ഇന്ത്യന്‍ താരം ഒപ്പമെത്തി. പിന്നീട് 5-2ലേക്ക് ലീഡുയര്‍ത്താന്‍ റഷ്യന്‍ താരത്തിന് സാധിച്ചു. പിന്നാലെ 7-2ലേക്ക് ലീഡുയര്‍ത്തി ആധിപത്യം ഉറപ്പിച്ചു.

ഇതിനിടെ രണ്ട് പോയിന്റ് സ്വന്തമാക്കിയ രവികുമാര്‍ ചെരുത്തു നില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നേരത്തെ നൂറിസ്ലാം സനയേവിനെ തോല്‍പ്പിച്ചായിരുന്നു രവുകുമാര്‍ ഫൈനലില്‍ കടന്നിരുന്നുത്. ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് അക്കൗണ്ടിലുള്ളത്. രവികുമാറിന് പുറമെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളി നേടിയിരുന്നു.

ബോക്‌സിംഗില്‍ ലൊവ്‌ലിന ബോഗോഹെയ്ന്‍, ഇന്ത്യയുടെ പുരുഷ ഹോക്കി ടീം, ബാഡ്മിന്റണ്‍ താരം പി വി സിന്ധു എന്നിവരാണ് വെങ്കലം നേടിയത്.86 കിലോ ഗ്രാം വിഭാഗത്തില്‍ ദീപക് പുനിയക്ക് ഇന്ന് മത്സരമുണ്ട്. വെങ്കലത്തിനായുള്ള മത്സരത്തില്‍ സാന്‍ മറിനോയുടെ മൈല്‍സ് അമൈനാണ് ദീപകിന്റെ എതിരാളി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം20 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം21 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version