കേരളം
തിങ്കളാഴ്ച മുതൽ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്
സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ കട ജീവനക്കാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യം.
റേഷന്‍ വ്യാപാരികള്‍ക്ക് കൊവിഡ് വാക്സിനേഷന് മുന്‍ഗണന നല്‍കണം. അവരുടെ ആശ്രിതര്‍ക്കും വാക്സിന് ഉറപ്പാക്കണം. 22 റേഷന്‍ കട ജീവനക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും ആയിരക്കണക്കിന് റേഷന്‍ വ്യാപാരികളും ജീവനക്കാരും കൊവിഡ് ബാധിതരായെന്നും റേഷന്‍ വ്യാപാരികളുടെ സംഘടന പറയുന്നു.
ഒരു ദിവസം 100- 150 ആളുകളാണ് റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നത്. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നത് കൊവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുന്നു. തങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ വേണമെന്നും വ്യാപാരികളുടെ ആവശ്യം.
അഞ്ചാവശ്യങ്ങള്‍ ഉന്നയിച്ച് ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് സെക്രട്ടറി സിവില്‍ സപ്ലൈസ് മേധാവിക്കും
കത്ത് നല്‍കിയിട്ടുണ്ട്. ഉചിതമായ നടപടിയില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി.