ദേശീയം
ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ടുകൊന്നു
ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ടുകൊന്നു. പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ തണ്ട ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം നടന്നത്. കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ മൃതദേഹം പാതി കത്തിയ നിലയില്‍ പ്രതികളുടെ വീട്ടില്‍ നിന്നും കണ്ടെത്തി. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പോലിസിന് നിര്‍ദ്ദേശം നല്കി.
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പഞ്ചാബിലെ ജലാല്‍പൂര്‍ ഗ്രാമവാസികളായ സര്‍പ്രീത് സിങ്, ഇയാളുടെ മുത്തച്ഛന് സുര്‍ജിത് സിങ്ങ് എന്നിവരാണ് അറസ്റ്റിലായത്. ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തിട്ടുള്ളത്.