Connect with us

Crime

ഹോട്ടൽ ഉടമയുടെ കൊലപാതകം; പ്രതികളിൽ നിന്ന് മൊബൈൽ പിടിച്ചെടുത്തു, കുടുങ്ങിയത് ജാർഖണ്ഡിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ

Published

on

ഹോട്ടൽ ഉടമയെ കൊന്ന് ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച കേസിലെ പ്രതികളിൽ നിന്ന് മൊബൈൽ ഫോൺ, ട്രോളി ബാഗ്, 16,000 രൂപ അടങ്ങിയ പേഴ്സ് എന്നിവ പിടിച്ചെടുത്തു. ചെന്നൈയിൽ നിന്ന് റെയിൽവെ പൊലീസാണ് ഷിബിലിയെയും ഫർഹാനയയെും പിടികൂടിയത്. ഫർഫാനയുടെ പാസ്പോർട്ടും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

ഇവിടെ നിന്ന് ജാർഖണ്ഡിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ചെന്നൈ എഗ്മോറിൽ നിന്നും ടിൻസുകിയ എക്സ്പ്രസിൽ പ്രതികൾ കയറും എന്നായിരുന്നു ആർപിഎഫിന് കിട്ടിയ വിവരം. തുടർന്ന് സ്റ്റേഷനിലും പരിസരത്തും വ്യാപക പരിശോധന നടത്തുകയായിരുന്നു.

ചെന്നൈ എഗ്മോർ ആർപിഎഫിന് രഹസ്യവിവരം കിട്ടിയത് ഇന്നലെ വൈകുന്നേരം 5 മണിക്കാണ്. ഏഴ് മണിക്ക് പ്രതികൾ പിടിയിലായി. പിടികൂടിയ പ്രതികളെ റെയിൽവെ പൊലീസ് കേരള പൊലീസിന് കൈമാറി. പിടിച്ചെടുത്ത വസ്തുക്കളും പൊലീസിന് കൈമാറി. തിരൂർ ഇൻസ്പെക്ടർ പ്രമോദിന്റെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘത്തിനാണ് പ്രതികളെ കൈമാറിയത്. പ്രതികൾ അട്ടപ്പാടി ചുരത്തിലേക്ക്‌ കയറിയത് മെയ് 19 ന് വൈകീട്ട് 6.45 നാണ്. രാത്രി 8 മണിയോടെ തിരിച്ചിറങ്ങി.

Advertisement