കേരളം
24.49 ലക്ഷം കുട്ടികൾക്ക് 31ന് പൾസ് പോളിയോ
സംസ്ഥാനത്ത് 5 വയസ്സിനു താഴെയുള്ള 24.49 ലക്ഷം കുട്ടികൾക്ക് 31നു പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും.
24,960 ബൂത്തുകൾ വഴി രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണു വിതരണം. എത്തുന്നവർ മാസ്ക്, കൈകളുടെ ശുചിത്വം, സുരക്ഷിത അകലം തുടങ്ങി കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
പോളിയോ മരുന്ന് സ്വീകരിക്കാനെത്തുന്ന കുട്ടികൾക്കു കൂട്ടായി 60 വയസ്സിനു മുകളിലുള്ളവർ ബൂത്തുകളിൽ എത്തുന്നത് ആരോഗ്യ വകുപ്പ് വിലക്കി. മുത്തച്ഛനും മുത്തശ്ശിയുമൊക്കെ എത്തുക പതിവാണെങ്കിലും ഇത്തവണ കോവിഡ് സാഹചര്യത്തിലാണു വിലക്ക്.