Connect with us

ദേശീയം

പിടി ഉഷയും ഇളയരാജയും വിജയേന്ദ്ര പ്രസാദും രാജ്യസഭയിലേക്ക്, പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ഒരു കാലത്ത് ലോകമറിയുന്ന അത്ലറ്റായി മാറുകയും, ട്രാക്കിൽ രാജ്യത്തിന്റെ അഭിമാനമായി നിറയുകയും ചെയ്ത പിടി ഉഷ രാജ്യസഭയിലേക്ക്. ബിജെപിയാണ് പിടി ഉഷയ്ക്ക് രാജ്യസഭയിലേക്ക് വഴിയൊരുക്കിയത്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി പിടി ഉഷ സത്യപ്രതിജ്ഞ ചെയ്യും.

ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ വഴി അറിയിച്ചു. ട്വിറ്ററിൽ പങ്കുവെച്ച പിടി ഉഷയ്ക്കൊപ്പമുള്ള തന്റെ ചിത്രത്തോടൊപ്പമാണ് പിടി ഉഷയുടെ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശം പ്രധാനമന്ത്രി അറിയിച്ചത്.

പിടി ഉഷയ്ക്ക് പുറമെ സംഗീത സംവിധായകൻ ഇളയരാജ, സംവിധായകൻ വി വിജയേന്ദ്ര പ്രസാദ് എന്നിവരെയും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. മൂവരെയും ഇന്ത്യാക്കാരുടെ അഭിമാനം എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇവരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്ന വിവരം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

കായികരംഗത്തെ സംഭാവനയ്ക്കൊപ്പം പുതിയ അത്ലറ്റുകളെ വളർത്തിക്കൊണ്ടുവരാനും പിടി ഉഷ വലിയ സേവനമാണ് നല്‍കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. നോമിനേറ്റ‍ഡ് അംഗമായി കാലാവധി പൂർത്തിയാക്കിയ സുരേഷ് ഗോപി ഉൾപ്പടെയുള്ളവരുടെ ഒഴിവിലേക്കാണ് നാല് പേരെ നാമനിർദേശം ചെയ്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം7 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version