കേരളം
പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധം കനക്കുന്നു; സെക്രട്ടറിയേറ്റിന് മുന്നിൽ പിഎസ് സി ഉദ്യോഗാർഥികളുടെ ആത്മഹത്യാശ്രമം
സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സിന്റെ ആത്മഹത്യാശ്രമം.
പ്രതിഷേധത്തിന് പിന്നാലെ രണ്ടുപേർ ദേഹത്ത് മണ്ണെണ്ണയൊഴിച്ചതോടെ പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശി.
സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നതിനിടെയാണ് ആദ്യം ഒരാൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ചത്. ഇയാളെ പോലീസ് ഇടപെട്ട് ആൾക്കുട്ടത്തിൽ നിന്നും മാറ്റിയതിന് പിന്നാലെ രണ്ടാമനും ദേഹത്തേക്ക് മണ്ണെണ്ണയൊഴിക്കുകയായിരുന്നു. പിന്നാലെ പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെയും കീഴ്പ്പെടുത്തി.