കേരളം
ഇന്ധന വില വർധനവിൽ പ്രതിഷേധം; സംസ്ഥാനത്ത് ചക്രസ്തംഭന സമരം; നിരത്തുകള്‍ സ്തംഭിച്ചതിന് പിന്നാലെ സംഘർഷവും
കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു സമരം. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം നല്‍കിയത്.
കൊച്ചിയില്‍ കലൂര്‍, എംജി റോഡ് തുടങ്ങി 30 കേന്ദ്രങ്ങളില്‍ ചക്രസ്തംഭന സമരം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കലൂരില്‍ സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങള്‍ നടന്നു.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎൻഎൽസി, എഐസിടിയു, കെടിയുസി (എം), എച്ച്എംകെപി, കെടിയുസി, എൻടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എൻഎൽസി, ടിയുസിസി, എൻടിയുഐ, ജെടിയു സംഘടനകൾ സമരത്തിൽ പങ്കെടുത്തു.
അതേസമയം ട്രെയ്ഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ ചക്ര സ്തംഭന സമരത്തിനിടെ യാത്രക്കാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടപ്പോള്‍, ഇതൊന്നുമറിയാതെ എത്തിയവര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കി. ഇതു വലിയ ശബ്ദ ബഹളത്തിനു കാരണമായി. ഇതിനിടെ സമരക്കാരില്‍ ചിലരുമായി യാത്രക്കാര്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു.