കേരളം
ഹര്‍ഷിന അറസ്റ്റില്‍; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പൊലീസ് തള്ളിയതിനെതിരെ പ്രതിഷേധം
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ പ്രതിഷേധം നടത്തിയ ഹര്‍ഷിന അറസ്റ്റില്‍. കോഴിക്കോട് ഡിഎംഒ ഓഫീസിന് മുന്നില്‍ മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ച ഹര്‍ഷിനയടക്കം സമരസമിതിയിലെ 12 പേരാണ് അറസ്റ്റില്‍.
ഹര്‍ഷീന, ഭര്‍ത്താവ് അഷറഫ്, സമരസമിതി നേതാവ് എന്നിവരടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യമന്ത്രിയെ വിശ്വസിച്ചതാണ് ഏറ്റവും വലിയതെറ്റെന്നും ഇനി ആരോഗ്യമന്ത്രി നേരിട്ട് വന്ന് തീരുമാനമാക്കാതെ വീട്ടില്‍ പോകില്ലെന്ന് ഹര്‍ഷിന പ്രതികരിച്ചു. 2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്.
ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ എംആര്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കത്രിക മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പറയാനാകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്.
കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് ലഭ്യമായ തെളിവില്‍ നിന്ന് പറയാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. മെഡിക്കല്‍ ബോര്‍ഡിലെ രണ്ടു പേരാണ് പൊലീസ് റിപ്പോര്‍ട്ട് വിയോജിച്ചത്. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണോയെന്ന് എന്നതില്‍ ഉറപ്പില്ലെന്ന് മെഡിക്കല്‍ ബോര്‍ഡംഗങ്ങള്‍.