Connect with us

Covid 19

നിരോധനാജ്ഞ കര്‍ശനമാക്കും; പൊലീസിന് നിര്‍ദേശം

Published

on

 

സംസ്ഥാനത്ത് നിരോധനാജ്ഞ കര്‍ശനമാക്കും. ഇതിനായി പൊലീസിന് നിര്‍ദേശം നല്‍കി. രോഗവ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ അത്യാവശ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. എല്ലാവരും അച്ചടക്കം പാലിക്കണം. ബ്രേക്ക് ദ ചെയ്ന്‍ ശക്തമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി. ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കും.ഫാക്ടറികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ ആളുകളെയും ജോലിക്ക് പ്രവേശിപ്പിക്കാം.വാഹനങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യാതിരിക്കണമെന്നും മുഖ്യമന്ത്രി. കൂടാതെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമുള്ള പിഴത്തുക വര്‍ധിപ്പിക്കാനും നിര്‍ദേശം ലഭിച്ചു.

അതേസമയം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സമയമായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ കൊവിഡ് മാനദണ്ഡം അനുസരിച്ച് നടക്കും. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട് എന്നാലും രോഗ വ്യാപനം വര്‍ധിച്ചതിനാല്‍ ഇളവ് നല്‍കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 7871 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 25 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത 640 പേരുണ്ട്. ഇരുപത്തിനാല് മണിക്കൂറിനിടെ 60494 സാമ്ബിളുകളാണ് പരിശോധിച്ചത്. 4981 പേരാണ് ഇന്ന് രോഗമുക്തരായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം4 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം22 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version