കേരളം
കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു
കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. സ്വർണ്ണം പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,718 ഡോളർ നിലവാരത്തിലെത്തി.
കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24കാരറ്റ് സ്വർണത്തിന്റെ വില 44,731 രൂപയിലാണ് വ്യാപാരം നടക്കുന്നത്.