Connect with us

കേരളം

മനോജിന്റെ മരണത്തിനിടയാക്കിയ സിസിടിവി ദൃശ്യം പുറത്ത് | VIDEO

Published

on

kochi accident video

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയിരുന്ന വടത്തിൽ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനത്തിൽനിന്നും വടത്തിൽ തട്ടി മനോജ് ഉണ്ണി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വാഹനത്തിന്റെ വേ​ഗത കണ്ട് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുന്നതും ദൃശ്യങ്ങളില്‍ കാണാം.

രാത്രി ഒമ്പതരയോടെയാണ് കൊച്ചി നഗരമധ്യത്തിൽ വളഞ്ഞമ്പലത്ത് വെച്ച് അ‌പകടമുണ്ടാകുന്നത്. പനമ്പിള്ളി നഗർ ഭാഗത്തുനിന്ന് എംജി റോഡിലേക്ക് വരികയായിരുന്നു മനോജ്. അ‌മിത വേഗമാണ് അ‌പകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. പ്രധാനമന്ത്രി വരുന്നതിനാൽ പ്രോട്ടോക്കോളിന്റെ ഭാഗമായാണ് വടം കെട്ടിയിരുന്നത്. യുവാവ് പോലീസിന്റെ മുന്നറിയിപ്പ് അ‌വഗണിച്ച് മുന്നോട്ട് പോവുകയായിരുന്നു. സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ശ്യാം സുന്ദർ പറഞ്ഞു.

അ‌തേസമയം, വടം പെട്ടെന്ന് ശ്രദ്ധയിൽ പെടാൻ ബുദ്ധിമുട്ടാണെന്നും പോലീസാണ് അ‌പകടത്തിന്റെ ഉത്തരവാദികളെന്നും ആരോപിച്ച് മനോജിന്റെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. വടത്തിനു പകരം ബാരിക്കേഡ് ഉപയോഗിച്ചിരുന്നെങ്കിൽ അ‌പകടം ഉണ്ടാകുമായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. റോഡിന് കുറുകെ വടം കെട്ടുമ്പോള്‍ സാധാരണയായി വേണ്ട മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. എന്നാല്‍ അപകടമുണ്ടായിടത്ത് ബാരിക്കേടുകള്‍ പോലുളള ക്രമീകരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം17 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version