കേരളം
തപാല്‍ വോട്ടിന് 3 ദിവസം മുമ്പ് അപേക്ഷിക്കണം
കോവിഡ് പോസിറ്റീവാകുകയോ ക്വാറന്റീനില്‍ കഴിയുകയോ ചെയ്യുന്ന വോട്ടര്‍, വോട്ടെടുപ്പിന് 3 ദിവസം മുമ്പ് തപാല്‍ വോട്ടിനായി അപേക്ഷിക്കണം.
വരണാധികാരിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. തുടര്‍ന്ന് തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റ് പേപ്പര്‍ തപാല്‍മാര്‍ഗം വീട്ടിലെത്തിക്കും.
വോട്ട് ചെയ്ത ശേഷം തപാല്‍ മാര്‍ഗമോ ബന്ധുക്കളുടെ കൈവശമോ വരണാധികാരിക്കു മുന്നില്‍ ബാലറ്റ് എത്തിക്കണം. വോട്ടെണ്ണല്‍ ദിനം രാവിലെ വരെ എത്തിക്കാം.
വോട്ടിന്റെ രഹസ്യാത്മകത ഉറപ്പാക്കുന്ന രീതിയില്‍ പല കവറുകളിലായിട്ടാകും ബാലറ്റ്. കോവിഡ് പോസറ്റീവായ വ്യക്തിയുടെ വീട്ടില്‍ തപാല്‍മാര്‍ഗം ബാലറ്റ് എങ്ങനെ എത്തിക്കുമെന്നതു സംബന്ധിച്ച വ്യക്തമായ ചട്ടങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കും.
സ്ഥാനാര്‍ത്ഥികള്‍ കോവിഡ് പോസറ്റീവായാല്‍ പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കണം. തുടര്‍ന്ന് നെഗറ്റീവായ ശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിച്ചു മാത്രമേ പ്രചരണത്തിന് ഇറങ്ങാവു. സ്ഥാനാര്‍ത്ഥികളെ കോവിഡ് പരിശോധന നടത്താന്‍ കമ്മീഷന്‍ നിര്‍ബന്ധിക്കില്ല.
വീടുകളില്‍ പ്രചരണത്തിനു പോകുമ്പോള്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 5 പേരെ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്, കയ്യുറ, സാനിറ്റൈസര്‍ എന്നിവ കമ്മീഷന്‍ നല്‍കും.