കേരളം
കൊവിഡ് വർധിക്കുന്നു; സിബിഎസ്‌ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ സാധ്യത
കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ സിബിഎസ്‌ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണിത്.
നേരത്തെ സിബിഎസ്‌ഇ ഈ പരീക്ഷകള്‍ നിശ്ചയിച്ചപ്രകാരം ഓഫ്‌ലൈനായി നടത്തുമെന്ന് അറിയിപ്പ് നല്‍കിയിരുന്നു. പരീക്ഷ മാറ്റിവച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അറിയിച്ചിരുന്നു. മെയ് 4 മുതലാണ് ഓഫ് ലൈനായി സിബിഎസ്‌ഇ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂൺ ആദ്യവാരം പ്രസിദ്ധീകരിക്കും. ഇപ്പോൾ നടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയം മെയ് 14ന് ആരംഭിക്കും. മൂല്യനിർണ്ണയം മെയ് 29നകം പൂർത്തിയാക്കി ജൂൺ ആദ്യവാരത്തിൽ ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.
എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്ലസ്ടു പരീക്ഷാഫലവും പുറത്തുവരും. മെയ് 5ന് പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണ്ണയം ആരംഭിക്കും. ജൂൺ 20നകം പ്ലസ്ടു പരീക്ഷാഫലവും പ്രതീക്ഷിക്കാം. ഏപ്രിൽ 8നാണ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ആരംഭിച്ചത്.