Connect with us

കേരളം

വില കുറഞ്ഞ ബ്രാന്‍ഡുകള്‍ തിരിച്ചെത്തും; ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണം അവസാനിപ്പിക്കുന്നു

Published

on

സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യത്തിന് ഉണ്ടായിരുന്ന ക്ഷാമം തീരുന്നു. ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരം അവസാനിപ്പിച്ചതോടെ ഏതാനും ദിവസത്തിനുള്ളില്‍ വില കുറഞ്ഞ ബ്രാന്‍ഡുകള്‍ വില്‍പ്പനയ്‌ക്കെത്തും.

വിറ്റുവരവു നികുതി (ടേണ്‍ ഓവര്‍ ടാക്‌സ്) എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരത്തില്‍നിന്നു പിന്‍മാറിയത്. സംസ്ഥാനത്തെ ഡിസ്റ്റിലറികളില്‍നിന്നു മാത്രം പിരിക്കുന്ന അഞ്ചു ശതമാനം നികുതിയാണ് ടേണ്‍ ഓവര്‍ ടാക്‌സ്. ഇതു വിവേചനപരമാണെന്നാണ് ഡിസ്റ്റിലറി ഉടമകള്‍ പറയുന്നത്.

ടേണ്‍ ഓവര്‍ ടാക്‌സ് പിന്‍വലിച്ചുകൊണ്ട് അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്തിനകത്തും പുറത്തും ഉത്പാദിപ്പിക്കുന്ന മദ്യത്തിന് ഒരേ നികുതി പ്രാബല്യത്തില്‍ വരും.

ഡിസ്റ്റിലറികള്‍ നിസ്സഹകരണ സമരം തുടങ്ങിയതോടെ ഏതാനും ആഴ്ചയായി ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യം കിട്ടാനില്ലായിരുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ വില കുറഞ്ഞ ബ്രാന്‍ഡുകള്‍ പൂര്‍ണമായും നിര്‍ത്താക്കും എന്നായിരുന്നു ഡിസ്്റ്റിലറി ഉടമകളുടെ മുന്നറിയിപ്പ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം13 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം15 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം15 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം16 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം19 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം20 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം20 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം23 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം24 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version