കേരളം
ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പ് തിരിച്ചറിയാന്‍ പോലീസ് ടിപ്സ്
ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ ടിപ്സുമായി പോലീസ്. സൈബര്‍ തൊഴില്‍ തട്ടിപ്പ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം
ജോലി ഓഫ്ഫര്‍ ചെയ്യുന്ന കമ്ബനിയുടെ പേര് ഗൂഗിള്‍ മുഖേനെയോ മറ്റോ സെര്‍ച്ച് ചെയ്ത് അവരുടെ വെബ്സൈറ്റ് അല്ലെങ്കില്‍ ഫേസ്ബുക്ക്, ലിങ്ക്ഡ്ഇന്‍ പോലുള്ള സോഷ്യല്‍ മീഡിയ പേജുകള്‍ ഉണ്ടോ എന്ന് കണ്ടെത്തുക. മറ്റേതെങ്കിലും പ്രമുഖ ജോബ് സൈറ്റുകളില്‍ പ്രസ്തുത കമ്ബനിയുടെ ജോബ് ഓഫര്‍ കണ്ടെത്താന്‍ കഴിയുമോയെന്ന് നോക്കുക. ജോബ് കമ്ബനികളെ കുറിച്ചുള്ള ധാരാളം റിവ്യൂകള്‍ സെര്‍ച്ച് ചെയ്താല്‍ കാണാന്‍ കഴിയും. ജോബ് ഓഫര്‍ നല്കിയ കമ്ബനിയെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പരിശോധിക്കുക.
കമ്ബനിയുടെ വെബ്സൈറ്റ് URL secure ആണോന്ന് ഉറപ്പുവരുത്തുക (അഡ്രസ് ബാറിലെ ലോക്ക് ഐക്കോണ്‍ ഉള്‍പ്പെടെ) ഓഫര്‍ ചെയ്യപ്പെടുന്ന തൊഴിലവസരങ്ങളുടെ പേരില്‍ പണം ഒടുക്കാനോ, ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുകയോ, ഒരു അഭിമുഖത്തിന് ഹാജരാകാനോ ഇടയായാല്‍ കൃത്യമായും കമ്ബനിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തുക.
നിങ്ങളെ കബളിപ്പിക്കാനുള്ള സ്കാമറുടെ പ്രിയപ്പെട്ട മാര്‍ഗമാണ് കുറച്ച് തുക ഒടുക്കിച്ച് വിശ്വാസ്യത നേടിയെടുക്കുക എന്നത്. കമ്ബനിയില്‍ നിന്ന് ഇന്റര്‍വ്യൂവിനുള്ള വിശദാംശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍, ഹാജരാകേണ്ട വിലാസം വിലാസം സെര്‍ച്ച് ചെയ്യുക. അങ്ങനെ ഒരു വിലാസം കൃത്യമാണെന്നും നിലവില്‍ ഉള്ളതാണെന്നും അത് ഒരു സുരക്ഷിതമായ പ്രദേശത്താണെന്നും ഉറപ്പുവരുത്തുക.
ഇന്റര്‍വ്യൂനോ മറ്റ് ആവശ്യങ്ങള്‍ക്കോ കമ്ബനിയുടെ ഓഫീസില്‍ പോകേണ്ടി വന്നാല്‍ നിങ്ങള്‍ എവിടെ പോകുന്നു എന്ന് നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയുക. കമ്ബനി ആവശ്യപ്പെടുന്ന വിശദാംശങ്ങളെക്കുറിച്ച് മുന്‍കൂട്ടി മനസിലാക്കുക. ജോബ് ഓഫറില്‍ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ തോന്നിയാല്‍ അഥവാ ജോലിയെ കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ ഒരു കാരണവശാലും നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കരുത്.