Connect with us

കേരളം

തിരുവനന്തപുരത്തെ പോലീസ് ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ പ്രവർത്തനം മരവിപ്പിച്ചു.

Published

on

POLICE

തിരുവനന്തപുരത്തെ പോലീസ് ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ (ഡൻസാഫ്) പ്രവർത്തനം മരവിപ്പിച്ചു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഡൻസാഫ് സംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ലഹരി മാഫിയയുമായും തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്.

ഈ സാഹചര്യത്തിലാണ് തത്കാലം ഡൻസാഫ് ലഹരിപരിശോധന നടത്തേണ്ടെന്ന് തീരുമാനിച്ചത്. അടുത്തിടെ ഡൻസാഫ് പിടികൂടിയ ചില കേസുകളിൽ ഒത്തുകളി നടന്നതായി സ്പെഷ്യൽ ബ്രാഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ലഹരിമരുന്ന് പിടികൂടുന്ന കേസുകളിൽ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാത്തതും മറ്റുമാണ് സംശയത്തിനിടയാക്കിയത്.

കേസുകൾ പിടിക്കുന്നതായി വരുത്തിതീർക്കാൻ റോഡരികിൽ കഞ്ചാവ് പൊതികൾ ഉപേക്ഷിച്ച് ഇത് പിടിച്ചെടുക്കുന്ന സംഭവങ്ങളുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇന്റലിജൻസ് വിശദമായ അന്വേഷണം നടത്തിയത്. തലസ്ഥാനത്തെ ചില ഗുണ്ടാസംഘങ്ങളുമായി ഡൻസാഫിലെ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ലഹരിക്കടത്ത് തടയാനും ലഹരിമാഫിയകളെ പിടികൂടാനുമായാണ് പോലീസിന് കീഴിൽ ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡൻസാഫ്) എന്ന പേരിൽ പ്രത്യേകസംഘം രൂപവത്കരിച്ചിരുന്നത്. എന്നാൽ ലഹരിവേട്ടക്കാർ തന്നെ ലഹരിമാഫിയകളുമായി ഒത്തുകളി നടത്തിയെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം12 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം14 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം14 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം14 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം18 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം18 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം19 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം22 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം22 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version