കേരളം
പ്ലസ് ടു പരീക്ഷയില്‍ 83. 87 ശതമാനം വിജയം; സേ പരീക്ഷ ജൂലൈ 25 മുതല്‍
സംസ്ഥാനത്തെ ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിച്ചു. 83.87 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ട്. ഇത്തവണയും ഗ്രേസ് മാര്‍ക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ജൂലൈ 25 മുതല്‍ സേ പരീക്ഷകള്‍ നടക്കും.
3,61,091 പേര്‍ പരീക്ഷയെഴുതിയതില്‍ വിജയിച്ചത് 3,02, 865 പേരാണ്. സര്‍ക്കാര്‍ സ്്കൂലില്‍ 81. 72 ശതമാനമാണ് വിജയം. എയിഡഡ് സ്‌കൂളില്‍ 86.02 ശതമാനവും അണ്‍ എയിഡഡില്‍ 81.12 ശതമാനവുമാണ് വിജയം.
വിജയശതമാനത്തില്‍ മുന്നില്‍ കോഴിക്കോട് ജില്ലയാണ്. 87. 79 ശതമാനമാണ് വിജയം. വയനാട്ടിലാണ് ഏറ്റവും കുറവ്. 75.07 ശതമാനമാണ് വിജയം. സയന്‍സ് വിഭാഗത്തില്‍ 86.14 ശതമാനവും ഹുമാനിറ്റീസില്‍ 76.65 ശതമാനവും കോമേഴ്‌സില്‍ 85. 69 ശതമാനവുമാണ് വിജയം.
ഉച്ചയ്ക്ക് 12 മുതല്‍ മൊബൈല്‍ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്സൈറ്റുകളായ www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയില്‍ ഫലം ലഭിക്കും.