കേരളം
പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; ഫലമറിയേണ്ടത് ഇങ്ങനെ
Latest updation… ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; പരീക്ഷയില്‍ 87.94 ശതമാനം വിജയം
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. നാല് മണി മുതൽ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാകും.
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ http://www.results.kite.kerala.gov.in, http://www.prd.kerala.gov.in, http://www.keralaresults.nic.in, http://www.dhsekerala.gov.in
മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണയും എന്നാണ് സൂചന.കോവിഡും തെരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. ജൂലൈ 15ന് പ്രാക്ടിക്കല്‍ തീര്‍ന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്.
തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടൊപ്പം ടാബുലേഷനും അതതു സ്‌കൂളുകളില്‍നിന്നും ചെയ്തതാണു ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കിയത്. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഫലം പൂര്‍ത്തിയാക്കിയത്.