കേരളം
പ്ലസ്ടു തല പി എസ് സി പ്രാഥമിക പരീക്ഷയുടെ തിയതികള്‍ പ്രഖ്യാപിച്ചു
പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പി എസ് സി പ്രാഥമിക പരീക്ഷയുടെ തിയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 10, 17 തീയതികളില്‍ രണ്ട് ഘട്ടമായാണ് പരീക്ഷകള്‍ നടക്കുക.
ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദ വിവരങ്ങള്‍ ഹാള്‍ടിക്കറ്റില്‍ ലഭ്യമാണ്. ഏപ്രില്‍ 10-ന് പരീക്ഷയുള്ളവര്‍ക്ക് മാര്‍ച്ച് 29 മുതലും ഏപ്രില്‍ 17-ന് പരീക്ഷയുള്ളവര്‍ക്ക് ഏപ്രില്‍ എട്ട് മുതലും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.