ക്രൈം
വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും യുവാവും തൂങ്ങി മരിച്ച നിലയില്‍
വയനാട്ടില്‍ യുവാവിനേയും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എടവക പഞ്ചായത്തിലെ എള്ളുമന്ദം താഴെമിറ്റം കോളനിയിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
താഴമിറ്റം കോളനിയിലെ പരേതനായ ബാബു- മീനാക്ഷി ദമ്ബതികളുടെ മകന് വിനീഷ് (27), മക്കിയാട് പെരിഞ്ചേരിമല വെള്ളന്-ലീല ദമ്ബതികളുടെ മകള്‍ പി.വി. ലയന (16) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വെള്ളമുണ്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ലയന. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.