കേരളം
പ്രവാസികള്‍ക്ക് വാക്‌സിൻ ഇടവേളയില്‍ ഇളവ് വരുത്താന്‍ ആലോചനയെന്ന് മുഖ്യമന്ത്രി
കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് ലഭിക്കാതെ തിരിച്ചുപോകേണ്ടി വരുന്ന പ്രവാസികളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിന്‍ ലഭ്യമാവുന്നില്ലെന്ന പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോവിഷീല്‍ഡാണ് വിദേശത്ത് അംഗീകരിച്ചത്. കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നല്‍കാവൂ എന്നാണ് ഇപ്പോഴുള്ള ഉത്തരവ്.
കൊവിഷീൽഡാണ് വിദേശത്ത് അംഗീകരിച്ച വാക്സിൻ. കൊവിഷീൽഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസങ്ങൾക്കു ശേഷം മാത്രമേ രണ്ടാമത്തെ ഡോസ് നൽകാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്. 84 ദിവസത്തിനുള്ളിൽ വിദേശത്ത് ജോലി ചെയ്യുന്ന ആൾക്ക് തിരിച്ച് പോവുകയാണെങ്കിൽ അയാൾക്ക് രണ്ടാം ഡോസ് എടുക്കാൻ കഴിയില്ല. രണ്ടാമത്തെ ഡോസ് എടുത്ത് തിരികെ പോയാൽ, 84 ദിവസത്തിനുള്ളിൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന നിബന്ധന ഉണ്ടെങ്കിൽ ജോലി നഷ്ടപ്പെടും.
അത്തരം നിരവധി കേസുകള്‍ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് ജോലിയുള്ളവര്‍ക്ക് രണ്ടാം ഡോസ് നല്‍കാനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിച്ചു. 84 ദിവസത്തില്‍ ഇളവ് അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളത്തില്‍ ഉപയോഗിക്കുന്ന കോവാക്‌സിന് വിദേശ അംഗീകാരമില്ല. കേരളത്തെ കൂടി ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ അംഗീകാരം പെട്ടന്ന് ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഇല്ലാത്തവര്‍ക്ക് പ്രത്യേക അപേക്ഷ നല്‍കി പ്രത്യേക സര്‍ട്ടിഫിക്കറ്റ് വാങ്ങാം. ബാങ്ക് ജീവനക്കാരെ വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.