കേരളം
പി.കെ ഫിറോസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; പൊലീസ് ആക്ട് 118(എ) പ്രകാരമുള്ള ആദ്യ പരാതി
മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് പൊലീസ് ആക്ട് 118 എ പ്രകാരം കേസെടുക്കണമെന്ന് പരാതി.
മുസ്ലീം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാന് ആണ് വലപ്പാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഫിറോസിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജഫോട്ടോ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.
പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകീര്‍ത്തിപ്പെുത്തിയ പോസ്റ്റിന്റെ ലിങ്കും പരാതിക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെബര്‍ ആക്രമണങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തിയത്.
എന്നാല്‍ വിവിധ കോണുകളില്‍ നിന്നും ഇതിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍രുകയാണ്.
ഈ സാഹചര്യത്തില്‍ ഭേദഗതിയിലെ വിവാദ വാദം തിരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെയാണ് പികെ ഫിറോസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതി.
കേരള പൊലീസ് ആക്ട് 118 (എ) പ്രകാരം ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിനു ഭീഷണിപ്പെടുത്തുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, വിതരണത്തിനിടയാക്കുകയോ ചെയ്താല്‍ പ്രസ്തുത വ്യക്തി അഞ്ചുവര്‍ഷം തടവിനോ, 10,000 രൂപ പിഴയ്ക്കോ, തടവും പിഴയും ഒന്നിച്ചോ ശിക്ഷിക്കപ്പെടും.
വിടി ബല്‍റാം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു