കേരളം
പിണറായി സർക്കാർ മെയ് 18ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
സംസ്ഥാനത്ത് പിണറായി സർക്കാർ മെയ് 18ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 18ന് വൈകിട്ട് ഉണ്ടാകും. അന്ന് തന്നെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരും.
അതേസമയം പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇടംനല്‍കിയുള്ള രണ്ടാം പിണറായി മന്ത്രിസഭ രൂപീകരിക്കാനുള്ള ഒരുക്കങ്ങളാണ് എൽഡിഎഫ് ആരംഭിച്ചിരിക്കുന്നതെന്നാണ് സൂചന. കെ കെ ശൈലജ ഒഴികെ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ സിപിഐഎമ്മില്‍ പുനരാലോചനയുണ്ടെന്നും വിവരങ്ങളുണ്ട്.
മന്ത്രിസഭയിൽ എല്ലാവരും പുതുമുഖങ്ങളെന്ന വൻ പരീക്ഷണത്തിനൊരുങ്ങുകയാണ് സിപിഎം . അങ്ങനെ വന്നാൽ എം എം മണി,എ സി മൊയ്തീൻ,കടകംപള്ളി, ടി പി രാമകൃഷ്ണൻ,കെ ടി ജലീൽ എന്നിവർ ഇക്കുറി സഭയിലുണ്ടാകില്ല. പ്രവർത്തന മികവ് കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുകയും മൃഗീയ ഭൂരിപക്ഷം നേടുകയും ചെയ്ത കെ കെ ശൈലജ ടീച്ചർ മന്ത്രിസഭയിൽ തുടർന്നേക്കും. ഇത്തവണ പരിഗണിക്കപ്പെടുന്ന പേരുകൾ ഇവരുടേതാണ്.
ജലീല്‍ ഇല്ലാത്തപക്ഷം മലപ്പുറത്തുനിന്ന് വി അബ്ദുറഹ്മാനെയോ പി നന്ദകുമാറിനെയോ പരിഗണിക്കും. സിഐടിയുവിന്റെ മുതിര്‍ന്ന നേതാവ് എന്നത് നന്ദകുമാറിന് അനുകൂല ഘടകമാണെങ്കിലും മുസ്ലിം സമുദായത്തെ ഒപ്പം നിര്‍ത്തുകയെന്ന ലക്ഷ്യം അബ്ദുറഹ്മാന് മുന്‍തൂക്കം നല്‍കും. കടകംപള്ളി ഒഴിവാക്കപ്പെട്ടാല്‍ വി ശിവന്‍കുട്ടിക്കായിരിക്കും നറുക്ക്. എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിമാരാവുമെന്ന് ഏതാണ്ട് ഉറപ്പാണ്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവരും മന്ത്രിസഭയില്‍ ഉണ്ടാവും. എം ബി രാജേഷാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍. ആലപ്പുഴയില്‍ നിന്ന് പി പി ചിത്തരഞ്ജനോ, സജി ചെറിയാനോ മന്ത്രിസഭയില്‍ ഉണ്ടാകും