Connect with us

ദേശീയം

രാജ്യത്തെ 22 സംസ്ഥാനങ്ങള്‍ ഇന്ധന നികുതികുറച്ചു

Published

on

petrol 2

കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ കുറച്ചതിനു പിന്നാലെ മൂല്യ വര്‍ധിത നികുതിയില്‍ കുറവു വരുത്തിയത് 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും. വ്യത്യസ്ത നിരക്കിലാണ് സംസ്ഥാനങ്ങള്‍ നികുതിയില്‍ കുറവു പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളും നികുതി നിരക്കു താഴ്ത്തി ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനങ്ങളും നികുതി കുറച്ചതോടെ പെട്രോളിനും ഡീസലിനും ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വില താഴ്ന്നു. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക് ആണ് നികുതി കുറച്ചതില്‍ മുന്നില്‍. 8.70 രൂപയാണ് ലഡാക്ക് വാറ്റില്‍ കുറവു വരുത്തിയത്. ഉത്തരാഖണ്ഡ് ആണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്-1.97രൂപ.

കര്‍ണാടക, പുതുച്ചേരി, മിസോറം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, ത്രിപുര, അസം, സിക്കിം, മധ്യപ്രദേശ്, ഗോവ, ഗുജറാത്ത്, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, ചണ്ഡിഗഢ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ലഡാക്ക് എന്നിവയാണ് നികുതി കുറച്ച ഭരണകൂടങ്ങള്‍. കര്‍ണാടകയില്‍ പെട്രോളിന് 8.62 രൂപയാണ് അധികമായി കുറയുക. ഡീസലിന് 9.40 രൂപ കുറയും. മധ്യപ്രദേശ് പെട്രോള്‍ 6.89, ഡീസല്‍ 6.96, ഉത്തര്‍പ്രദേശ്- പെട്രോള്‍ 6.96, ഡീസല്‍ 2.04 എന്നിങ്ങനെയാണ് കുറവ്.

ഇടതുപക്ഷം ഭരിക്കുന്ന കേരളം, കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന രാജസ്ഥാന്‍, പഞ്ചാബ്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയാണ് നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങള്‍. എഎപി ഭരിക്കുന്ന ഡല്‍ഹി, തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാള്‍, ടിആര്‍എസ് ഭരിക്കുന്ന തെലങ്കാന, വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്ര എന്നിവയും നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version