കേരളം
ഐ.എസ്.ആര്.ഒ ചാരക്കേസ്: പണവും ഭൂമിയും നല്കി സിബിഐ റോ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു; നമ്പി നാരായണനെതിരെ ഹര്‍ജി
ഐ.എസ്.ആര്.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന് പണവും ഭൂമിയും നല്കി സി.ബി.ഐ , ഐ.ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് ഹര്‍ജി. ഗൂഢാലോചനക്കേസില്‍ പ്രതി എസ്. വിജയനാണ് നമ്പി നാരായണനെതിരെ തിരിുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്വാധീനത്തിന്റെ ഫലമാണ് ചാരക്കേസ് ഗൂഢാലോചനയെന്നും നമ്പി നാരായണന് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നും കൈമാറ്റം നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു .
നാളെ കോടതി ഹര്‍ജി പരിഗണിക്കും. അതേസമയം ഐ.എസ്.ആര്.ഒ ചാരക്കേസില്‍ തുടക്കംമുതലുളള കേസ് ഡയറിയും ജയിന് കമ്മിറ്റി റിപ്പോര്‍ട്ടും ഹാജരാക്കാന്‍ സി.ബി.ഐക്ക് കോടതി നിര്‍ദ്ദേശം നല്കി. കേസിലെ പ്രതിയായ സിബി മാത്യൂസിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് തിരുവനന്തപുരം ജില്ലാ കോടതിയുടെ നിര്‍ദ്ദേശം. .
ജയിന് കമ്മിറ്റി റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ നല്‍കാമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.ഐ.ബിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നമ്പി നാരായണനെയും മാലി വനിതകളെയും ചാരക്കേസില്‍ അറസ്റ്റ് ചെയ്തതെന്ന് സിബിമാത്യൂ കോടതിയില്‍ വാദിച്ചു.
ചാരക്കേസ് ശരിയായവിധം അന്വേഷിച്ചാല്‍ തെളിയുമെന്നും സി.ബി.ഐയുടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് ചവറ്റുക്കൊട്ടയില്‍ കളയണമെന്നും സിബിമാത്യൂസിന്റെ അഭിഭാഷകന് പറഞ്ഞു.കേസില്‍ കക്ഷി ചേര്‍ന്ന് മാലി വനിതകളായ മറിയം റഷീദയെും ഫൗസിയ ഹസ്സനും സിബി മാത്യൂസിന്റെ ജാമ്യത്തെ എതിര്‍ത്തു. ജാമ്യ ഹര്‍ജിയില്‍ വെള്ളിയാഴ്ച സി.ബി.ഐയുടെ വാദം കോടതി കേള്‍ക്കും.