കേരളം
പെൻഷൻ മസ്റ്ററിങ് : സമയ പരിധി ഫെബ്രുവരി 20 വരെ നീട്ടി
സംസ്ഥാനത്ത് 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് സമയം നീട്ടി നൽകി. ഫെബ്രുവരി ഒന്നുമുതൽ 20 വരെയാണ് സമയം അനുവദിച്ചത്. അർഹതയുള്ളവർ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്താം.
കിടപ്പു രോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിങ് നടത്താനുമാണ് സമയം അനുവദിച്ചത്. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകളിൽ ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കാം.
2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇതുവരെ മസ്റ്റർ ചെയ്തിട്ടില്ലാത്തവരാണ് ഈ അവസരം വിനിയോഗിക്കേണ്ടത്. മസ്റ്ററിങ്ങിന്റെ ചെലവ് സർക്കാർ വഹിക്കും.