കേരളം
ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ആവശ്യം തള്ളി സര്‍ക്കാര്‍

ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സര്‍ക്കാര്‍ തളളി. ഹൈക്കോടതി ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 56 ആണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്തതിനാല്‍ ശുപാര്‍ശ അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചിഫ് സെക്രട്ടറിയാണ് മറുപടി നല്‍കിയത്.കഴിഞ്ഞ ഒക്ടോബറിലാണ് പെന്‍ഷന്‍ പ്രായം 58 ആക്കണമെന്നതു സംബന്ധിച്ച നിര്‍ദേശം ഹൈക്കോടതി റജിസ്ട്രാര്‍ സര്‍ക്കാരിന് കൈമാറിയത്.