കേരളം
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സീലിംഗ് ഇളകി വീണ സംഭവം: ആരോഗ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ രണ്ട് കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഫാള്‍സ് സീലിംഗിന്റെ ഒരു ഭാഗം ഇളകി വീണ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
2019-20 കാലഘട്ടത്തില്‍ ഹൗസിംഗ് ബോര്‍ഡാണ് താത്ക്കാലിക സീലിംഗ് ഉണ്ടാക്കിയത്. ഇതിനോട് ചേര്‍ന്ന ഒപി, കാഷ്വാലിറ്റി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ബ്ലോക്ക് പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുകയാണ്. കെട്ടിടം പൊളിച്ച് മാറ്റുന്നതിന് വേണ്ടിയുള്ള ലേല നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിര്‍മ്മാണത്തിന് വേണ്ടിയുള്ള കരാറും ഒപ്പിട്ടു.