കേരളം
ആരോഗ്യ സംരക്ഷണത്തിനായി കേരളത്തിൽ നിന്നും ആയുർവേദ പരബ്രഹ്മ ഇമ്യൂണിറ്റി ബൂസ്റ്റര്‍
ശരീരത്തിലുള്ള അപകടകാരികളായ വൈറസുകളെ നശിപ്പിച്ച് ഓജസും ഉന്മേഷവും പകരുന്ന ആയുര്‍വേദ ഭക്ഷ്യചേരുവയായ പരബ്രഹ്മ ഇമ്യൂണിറ്റി ബൂസ്റ്റര്‍, അമ്പലപ്പുഴ പരഹ്ബ്രഹ്മ ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്റ് റിസർച്ച് സെന്റർ പുറത്തിറക്കി.
കോവിഡിന് സമാനമായ മഹാമാരികളെ ചെറുക്കാന്‍ എട്ടു നൂറ്റാണ്ടു മുമ്പു മുതല്‍ ഉപയോഗിച്ചിരുന്ന ആയുര്‍വേദ ചേരുവകള്‍ ഉപയോഗിച്ചാണ് പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ തയാറാക്കിയിരിക്കുന്നതെന്ന് ഗവേഷണ കേന്ദ്രം മാനേജിംഗ് ഡയറക്ടര്‍ എം.ഷൈന്‍ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.
Read more: കൊവിഡ് ചികിത്സക്ക് ആയുർവേദത്തിനും സർക്കാർ അനുമതി
ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ വൈറസിന്റെ ആക്രമണം ഫലപ്രദമായി ചെറുക്കാന്‍ ഈ ഭക്ഷ്യ ചേരുവയ്ക്ക് കഴിയുമെന്ന് പരീക്ഷണങ്ങളിലൂടെ വ്യക്തമായിട്ടുണ്ടെന്നും, പ്രതിരോധമാണ് ചികിത്സയെക്കാള്‍ ഉത്തമമെന്ന സിദ്ധാന്തത്തിനാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്നത് എന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. കൃത്യമായി ഈ ഔഷധം ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ നിന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ വൈറസുകള്‍ നശിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. പാരമ്പര്യ ആയുർവേദ ഇനങ്ങളായ ചുക്ക്, കുങ്കുമപ്പൂവ്, കറുകപ്പട്ട, ചിറ്റമൃത്, കുരുമുളക്, ദേവതാരു, മല്ലി,ജീരകം, മഞ്ഞള്‍, തുടങ്ങിയ അത്യപൂര്‍വ ഇനം ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ചാണ് ഈ ഭക്ഷ്യ ചേരുവ തയാറാക്കിയിരിക്കുന്നത്.
കോവിഡ് പോസിറ്റീവായ രോഗികളിലും ഈ ഭക്ഷ്യ ചേരുവയുടെ പരീക്ഷണം നടന്നു. ദിവസവും മൂന്ന് ഡോസ് നൽകിയ കോവിഡ് ബാധിതർ സുഖം പ്രാപിച്ചു എന്നും പത്രസമ്മേളനത്തിൽ മാനേജ്‌മന്റ് അറിയിച്ചു.
ബൂസ്റ്റര്‍ കഴിച്ച് രോഗം ഭേദമായ ക്രിക്കറ്റ്താരം ശ്രീശാന്ത്, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവരുടെ അനുഭവക്കുറിപ്പുകള്‍ അടങ്ങിയ വീഡിയോ പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇതു കൂടാതെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഭക്ഷ്യ ചേരുവകൾ ഉടൻ തന്നെ പുറത്തിറക്കും എന്നും മാനേജ്‌മന്റ് വ്യക്തമാക്കി.