കേരളം
വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയില്‍ ടോള്‍ നിരക്ക് കൂടും; അഞ്ചുശതമാനം വരെ വര്‍ധന
വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയിലെ നിരക്ക് കൂടും. നാളെ മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍.
വാഹനങ്ങള്‍ക്ക് അഞ്ചുശതമാനം വരെ നിരക്ക് കൂട്ടാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേയ്ക്ക് 105 രൂപയാണ് പുതുക്കിയ നിരക്ക്.
രണ്ടു ഭാഗത്തേയ്ക്കും പോകണമെങ്കില്‍ 155 രൂപ നല്‍കണം.ടോള്‍ പിരിവ് തുടങ്ങിയതിന് ശേഷം നിരക്ക് കൂട്ടുന്നത് ഇത് രണ്ടാം തവണയാണ്.