Connect with us

ദേശീയം

രാജ്യത്ത് ഓക്സിജൻ വിതരണത്തിൽ ക്ഷാമമില്ല..

Published

on

10 58 47 1200 ventilator covid19.jpg.image .845.440

പത്തു മാസത്തിനിടെ രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ വിതരണത്തിൽ ക്ഷാമമുണ്ടായിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. സെപ്റ്റംബറോടെ ഓക്സിജൻ പ്രതിദിന ഉൽപാദന ശേഷി 6,862 മെട്രിക് ടണ്ണായി ഉയർത്തി.  ഒക്ടോബർ അവസാനത്തോടെ ഇത് 7,191 മെട്രിക് ടണ്ണായി ഉയർത്തുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.

18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 246 ഓക്സിജൻ ഉത്പാദന പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടി കേന്ദ്രം ആരംഭിച്ചു. ഇതിൽ 67 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.  രണ്ടാം ഘട്ടത്തിൽ 150 പ്ലാന്റ് കൂടി സ്ഥാപിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ഭൂഷൺ  അറിയിച്ചു.

കോവിഡ്–19 പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ  ആവശ്യമായി വരുന്ന ആശുപത്രി മുറികൾ എന്നിവയുടെ എണ്ണം സെപ്റ്റംബറിൽ 43,022 ൽ നിന്ന്  75,000 ആയി ഉയർത്തി. സെപ്റ്റംബർ ഒൻപതു മുതൽ സെപ്റ്റംബർ 15 വരെ ഓക്സിജൻ ശരാശരി ഉപഭോഗം പ്രതിദിനം 2,791 മെട്രിക് ടണ്ണായി ഉയർന്നു, ഇത് ഉപഭോഗത്തിന്റെ ഏറ്റവും ഉയർന്ന കാലയളവായിരുന്നു.

സെപ്റ്റംബർ ആദ്യ ആഴ്ചകളെ  അപേക്ഷിച്ച് ഓക്സിജന്‍ ലഭ്യത ഇപ്പോഴും ഉയർന്നതാണ്. രാജ്യത്തു പ്രതിദിനം ശരാശരി 2,397 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ഉപയോഗിക്കുന്നുണ്ടെന്നും 15,282 മെട്രിക് ടൺ ഓക്സിജൻ ഇനിയും സ്റ്റോക്കുണ്ടെന്നും ഭൂഷൺ പറഞ്ഞു.

ഇതുവരെ രാജ്യത്ത് 9.6 കോടി കോവിഡ് -19 ടെസ്റ്റുകൾ നടത്തി. ജനസംഖ്യാനുപാതികമായി ഇന്ത്യയുടെ കോവിഡ് -19 കേസുകളുടെ ശരാശരി കണക്കാക്കിയാൽ പിന്നിട്ട  ഏഴു ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ദശലക്ഷം പേരിൽ 310 കേസുകളാണെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം14 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം18 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം22 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം23 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം23 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version