കേരളം
കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് വിജ്ഞാപനമിറക്കി സംസ്ഥാന സർക്കാർ
കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിൽ വിജ്ഞാപനമിറക്കി സംസ്ഥാന സർക്കാർ.
സ്വര്‍ണക്കടത്ത് ഉള്‍പ്പെട്ട കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്ന സംസ്ഥാന സര്‍ക്കാരിൻ്റെ ആരോപണത്തിനു പിന്നാലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം തുടങ്ങി. അന്വേഷണത്തിനുള്ള ടേംസ് ഓഫ് റഫറൻസ് സര്‍ക്കാര്‍ പുറത്തിറക്കിയതായാണ് റിപ്പോര്‍ട്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ഇഡിയെയും കസ്റ്റംസിനെയും കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ മൊഴി രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് സര്‍ക്കാര്‍ കേന്ദ്ര ഏജൻസികള്‍ക്കെതിരെ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചത്. മാര്‍ച്ച് 26ന് രൂപീകരിച്ച ജസ്റ്റിസ് വി കെ മോഹനൻ അധ്യക്ഷനായ ജുഡീഷ്യൽ കമ്മിറ്റിയോട് അന്വേഷണം നടത്താൻ മെയ് ഏഴിനു പുറത്തിറക്കിയ ഉത്തരവിലാണ് വ്യക്തമാക്കിയത്.