Connect with us

ദേശീയം

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ ബഹളം ; സഭ നിര്‍ത്തിവെച്ചു

Untitled design 2021 07 19T121227.256

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രതിപക്ഷ എംപിമാര്‍ സഭയില്‍ ബഹളം വെച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഉന്നയിച്ചായിരുന്നു പ്രതിഷേധം. പുതിയ മന്ത്രിമാരെ സഭയില്‍ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. വനിതകള്‍, ദളിതര്‍, പിന്നോക്ക വിഭാഗക്കാര്‍ തുടങ്ങിയവര്‍ മന്ത്രിമാരായി മാറിയതില്‍ പാര്‍ലമെന്റില്‍ ആവേശം ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ ചിലര്‍ക്ക് ഇത് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഷിക, ഗ്രാമീണ മേഖലയില്‍ നിന്നുള്ളവര്‍ക്കെല്ലാം മന്ത്രിസഭയില്‍ ഇടം നല്‍കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ വിമര്‍ശിച്ച്, മാന്യതയ്ക്ക് ചേരുന്നതല്ല ഇതെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ഫോണ്‍ ചോര്‍ത്തലിന് പുറമെ, ഇന്ധന വില വര്‍ധന, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങളിലും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ ലോക്‌സഭ രണ്ടുമണി വരെ നിര്‍ത്തിവെച്ചു. പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ സഭ രണ്ട് മണിവരെ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

ഇസ്റാഈല്‍ ചാരസോഫ്റ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച്‌ ജഡ്ജിമാര്‍, മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം, ഇന്ധന വില വര്‍ധനവ്, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഫോണ്‍ ചോര്‍ത്തല്‍ സംഭവം ഗൗരവമേറിയതാണെന്നും സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഫോണ്‍ചോര്‍ത്തലില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ ദളിത്, പിന്നാക്ക വിഭാഗത്തില്‍ നിന്ന് ചിലര്‍ മന്ത്രിമാരായത് പ്രകിപക്ഷത്തിന് ദഹിക്കുന്നില്ലെന്നും ഇതിനാലാണ് പ്രതിഷേധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ രൂക്ഷ പ്രതികരണവുമായി സ്പീക്കര്‍ ഓം പ്രകാശ് രംഗത്തെത്തി. മലപ്പുറം എംപി അബ്ദു സമദ് സമദാനി, വൈഎസ്ആര്‍ കോണ്‍ഗ്രസിലെ മാഡില ഗുരുമൂര്‍ത്തി, ബിജെപിയുടെ മംഗല്‍ സുരേഷ് അങ്ങാടി, കോണ്‍ഗ്രസിലെ വിജയ് വസന്ത് എന്നിവര്‍ പാര്‍ലമെന്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ എംപിയായി എ പി അബ്ദുള്‍ വഹാബും സത്യപ്രതിജ്ഞ ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം17 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം17 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version