Covid 19
വാക്സിൻ വിതരണത്തിന് ഇനി ദിവസങ്ങൾ മാത്രം; മുഖ്യമന്ത്രിമാരുടെ യോഗം നാളെ
രാജ്യത്ത് വാക്സിനേഷൻ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഇതിൻ്റെ ഭാഗമായി എല്ലാ മുന്നൊരുക്കങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ജനുവരി 16നാണ് വാക്സിനേഷൻ ആരംഭിക്കുക.
ജനുവരി 6ന് വാക്സിൻ വിതരണം ആരംഭിക്കാനായിരുന്നു കേന്ദ്രസർക്കാർ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കുന്നതിനും മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനുമായി തീയതി മാറ്റുകയായിരുന്നു. രോഗവ്യാപനം കൂടുതലുള്ള മഹാരാഷ്ട്രയിലും കേരളത്തിലും കൂടുതൽ ഡോസുകൾ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
വാക്സിനേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് നടത്തിയ ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഈ മാസം മൂന്നിനാണ് ഇന്ത്യയിൽ 2 വാക്സിനുകൾക്ക് അംഗീകാരം നൽകിയത്. സെറം ഇൻസ്റ്റിറ്റ്യൂട്ട്-ആസ്ട്രാസെനെക വാക്സിനായ കൊവിഷീൽഡിനും ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിൻ്റെ കൊവാക്സിനുമാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്. ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്സിൻ നൽകുക. ഇതിൽ 3 കോടി ആരോഗ്യ പ്രവർത്തകരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ വാക്സിന് ഉപയോഗവുമായി ബന്ധപ്പെട്ട ശേഷിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കൊവിഷീല്‍ഡ് വാക്സിന് വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂനെയില്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാവുകയാണ്. ജനുവരി 16ന് രാജ്യത്ത് വാക്സിന് വിതരണം ആരംഭിക്കുന്നതോടെ ഇന്ത്യ കൊവിഡ് മഹാമാരിക്കെതിരായി ചരിത്രപരമായ ചുവടുവെപ്പ് നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു.
ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ജനുവരി 16 മുതല്‍ വാക്സിന് ഉപയോഗം രാജ്യത്ത് ആരംഭിക്കാന്‍ തീരുമാനിച്ചത്. ഡ്രൈ റണ്‍ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് നടന്ന ഒരുക്കങ്ങള്‍ ത്യപ്തികരമാണെന്ന് യോഗം വിലയിരുത്തി. മുന്നൊരുക്കങ്ങള്‍ തുടരുന്നതിന്റെ ഭാഗമായി വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണസമയവും അവലോകനം ചെയ്യാന്‍ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി.
Also read: സംസ്ഥാനത്ത് ഇന്ന് (09-01-2021) 5528 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു
പൂനെയില്‍ നിന്നുള്ള വാക്സിന് നീക്കങ്ങള്‍ ഇന്നലെയും ആരംഭിക്കാതിരുന്നത് മറ്റെല്ലാ തയാറെടുപ്പുകള്‍ക്കും ഇടയില്‍ ആശങ്കയായി. ഇപ്പോഴത്തെ വിവരം അനുസരിച്ച് ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോ വാക്സിനുകളുടെ എയര്‍ ലിഫ്റ്റ് സാധ്യമാകും. തിങ്കളാഴ്ച പൂനെയില്‍ നിന്ന് വാക്സിന് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
Also read: കൊറോണ വൈറസ് വായുവിലൂടെയും പടരുന്നുവെന്ന് പുതിയ കണ്ടെത്തൽ
സിറ്റിസൺ കേരളയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.